Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ad-hoc Committee

ബൈ​ലോ​യ്ക്ക് വി​രു​ദ്ധ​മാ​യാ​ണ് അ​ഡ്ഹോ​ക് ക​മ്മി​റ്റി; പു​തി​യ നീ​ക്ക​വു​മാ​യി ശ്വേ​ത  

അ​മ്മ​യി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​നാ​യി രൂ​പി​ക​രി​ച്ച അ​ഡ്ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ നി​ർ​ണാ​യ​ക നീ​ക്കം.

ഈ ​ഹ​ർ​ജി​യി​ൽ ത​ന്നെ​കൂ​ടി ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി അ​ൻ​സി​ബ ഹ​സ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യ്ക്ക് എ​തി​രെ ശ്വേ​ത രം​ഗ​ത്തെ​ത്തി. അ​ൻ​സി​ബ​യെ ക​ക്ഷി ചേ​ർ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള ശ്വേ​ത​യു​ടെ എ​തി​ർ​പ്പി​ൽ എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

അ​ഡ്ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ അ​ൻ​സി​ബ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണ് ശ്വേ​ത മേ​നോ​ൻ കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​ധാ​ന വാ​ദം. ബൈ​ലോ​യ്ക്ക് വി​രു​ദ്ധ​മാ​യി​ട്ടാ​ണ് അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തെ​ന്നാ​ണ് ശ്വേ​ത​യു​ടെ ആ​രോ​പ​ണം.

ക​ഴി​ഞ്ഞ ത​വ​ണ ഈ ​ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ അ​ഡ്ഹോ​ക് ക​മ്മി​റ്റി​യു​ടെ ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റാ​ൻ ന​ട​ൻ ര​മേ​ശ് പി​ഷാ​ര​ടി​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് പി​ഷാ​ര​ടി സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, അ​ഡ്ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി വി​ല​ക്കി​യ​തി​നെ​തി​രെ ര​മേ​ശ് പി​ഷാ​ര​ടി കോ​ട​തി​യി​ൽ എ​തി​ർ​പ്പ​റി​യി​ക്കും. പി​ഷാ​ര​ടി​യു​ടെ ഈ ​വാ​ദം വ​രു​ന്ന 27-ാം തി​യ​തി കോ​ട​തി കേ​ൾ​ക്കും. അ​ന്ന് ത​ന്നെ​യാ​ണ് ശ്വേ​ത​യു​ടെ ഹ​ർ​ജി​യും കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ക. 

 

Latest News

Corehub Up